മദ്യപാനികളുടെ ഇഷ്ടബ്രാന്‍ഡുകളില്‍ ഒന്നായ ഓള്‍ഡ് മങ്കി'ന്റെ സ്രഷ്ടാവ് കപില്‍ മോഹന്‍ അന്തരിച്ചു

മദ്യപാനികളുടെ ഇഷ്ടബ്രാന്‍ഡുകളില്‍ ഒന്നായ ' ഓള്‍ഡ് മങ്കി'ന്റെ സ്രഷ്ടാവ് കപില്‍ മോഹന്‍ അന്തരിച്ചു. 88 വയസായിരുന്നു. ഗാസിയാബാദിലെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്. 1954 ഡിസംബര്‍ 19ന് ആണ് കപില്‍ മോഹന്‍ ഓള്‍ഡ് മങ്ക് നിര്‍മിക്കുന്നത്. കുറഞ്ഞ വിലയില്‍ ലഭ്യമായ മദ്യമായതിനാല്‍ ഉടനെതന്നെ ബ്രാന്‍ഡ് ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ 400 കോടി വിറ്റു വരവുള്ള കമ്പനിയാണ് ഓള്‍ഡ് മങ്ക്.
1976ല്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറല്‍ ഡയറിന്റെ പിതാവ് എഡ്വേര്‍ഡ് ഡയര്‍ സ്ഥാപിച്ച മദ്യക്കമ്പനി കപല്‍ മോഹന്‍ ഏറ്റെടുത്തിരുന്നു. കരസേനയില്‍ ബിഗേഡിയര്‍ ആയിരുന്ന കപില്‍ മോഹനെ 2010 ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















