ജമ്മു കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. കോകെര്‍നാഗ് മേഖലയിലാണ് സംഭവമുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തവെ വെടിവയ്പുണ്ടാകുകയായിരുന്നു.
സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha





















