പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി മാര്‍ച്ച് 31വരെ നീട്ടി

പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി മാര്‍ച്ച് 31വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എല്ലാ വിധ പോസ്റ്റ് ഓഫീസ് സേവനങ്ങളും കിസാന്‍ വികാസ് പത്രയും ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇതോടെ ആധാറുമായി ബന്ധിപ്പിച്ച സര്‍ക്കാര്‍ സേവനങ്ങളുടെ എണ്ണം 135 ആയി. ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ് എന്നിവയുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി മാര്‍ച്ച് 31വരെ നീട്ടിയതായി കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
നിശ്ചിത സമയപരിധിക്കുള്ളില്‍ ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് നിര്‍ജീവമാവും. പിന്നീട് ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മാത്രമെ അക്കൗണ്ട് വീണ്ടും ഉപയോഗിക്കാനാവൂ എന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha





















