തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവിന് ഭേദഗതി

തീയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീ കോടതി. 2016 നവംബറിലെ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു. തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി. അതെ സമയം ദേശീയഗാനം വേണമോ വേണ്ടയോ എന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
2016 നവംബര്‍ 30നാണ് രാജ്യവ്യാപകമായി തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശീയഗാനം പ്രദർശിപ്പിക്കണം എന്നും 'എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം' എന്നും സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ഇതിനെ തുടർന്ന് വാൻ വിവാദങ്ങളും എതിർപ്പും ഉയർന്നിരുന്നു. ഇതിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി. ഉത്തരവ് മരവിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha





















