പിതാവും കാമുകനും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിൽ മകളുടെ കൈകൊണ്ട് പിതാവിന് മരണം

കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ കൈയ്യാൽ പിതാവിനു മരണം സംഭവിച്ചു. നോയിഡയിലെ സെക്ടർ 27 ൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. വിശ്വനാഥ് സാഹു എന്നയാൾക്കാണ് ദാരുണമായ മരണം സംഭവിച്ചത്. ഫാക്ടറി ജീവനക്കാരനാണ് ഇദ്ദേഹം.
ഞായറാഴ്ച രാവിലെ നാലുമണിയോടെ മകൾ പൂജയുടെ മുറിയിൽമകളുടെ കാമുകനെ കണ്ട പിതാവ് പ്രകോപിതനാകുകയായിരുന്നു. തുടർന്ന് വിശ്വനാഥുംമകളുടെ കാമുകൻ ധർമേന്ദ്രയും തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ വാക്കേറ്റത്തിൽനിന്നും പിടിയും വലിയും ഉണ്ടായതോടെ മകൾ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.
പൂജയും ധർമ്മേന്ദ്രയും സാഹുവുമായി പിടിവലി നടക്കുന്നതിനിടയിൽ അബദ്ധത്തിൽ വിശ്വനാഥ് മൂന്നാം നിലയിൽ നിന്ന് താഴെ വീഴുകയായിരുന്നു. എന്നാൽ അത്രയും സമയം ഉറക്കത്തിലായിരുന്ന വിശ്വനാഥിന്റെ ഭാര്യ ഗായത്രി നിലവിളി കേട്ടു അവിടേക്ക് എത്തിയപ്പോളേക്കും രക്തത്തിൽ കുളിച്ച് കിടക്കുന്നയാളെയാണ് കണ്ടത്. ഗുരുതരമായി പരിക്കേറ്റ വിശ്വനാഥിനെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്നും സഫ്ദാർ ജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല
മകൾക്കും കാമുകനും എതിരെ ഗായത്രി നോയിഡ സെക്ടർ 20 പോലീസിനു പരാതി നൽകിയിട്ടുണ്ട്. ഇരുവരും നിലവിൽ ഒളിവിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha





















