കളികാര്യമായി... വാള്‍ കഴുത്തില്‍ കുത്തിക്കയറി കൗമാരക്കാരന് ദാരുണാന്ത്യം

വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ വിവിദ പരിപാടികള്‍ നടത്തുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ പരിപാടികള്‍ അതിര് കടന്നാല്‍ പലതും സംഭവിക്കുമെന്നും ഇതോടെ എല്ലാവര്‍ക്കും മനസ്സിലാകും. വിവാഹാഘോഷ ചടങ്ങിനിടെ വാള്‍പ്പയറ്റ് ഡാന്‍സ് ചെയ്യവേ ഉണ്ടായ അപകടത്തില്‍ 16 കാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ ഷെയ്ക്‌പെട്ടിലാണ് സംഭവം.
സയിദ് ഹമീദ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. വിവാഹ ചടങ്ങിനിടെ വാളുകള്‍ കയ്യിലേന്തിയുള്ള നൃത്തം ഇവിടെ പതിവാണ്. ഇത്തരത്തില്‍ ഇരുകയ്യിലും വാളുകള്‍ പിടിച്ച് പാട്ടുകള്‍ക്കൊപ്പം നൃത്തം ചവിട്ടുന്നത് കണ്ടു നില്‍ക്കേ വാളുകളില്‍ ഒന്ന് സയിദിന്റെ മേല്‍ പതിച്ചായിരുന്നു അപകടം.
മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ഉടന്‍ തന്നെ സയിദിനെ സമീപത്തെ രണ്ട് ആശുപത്രികളില്‍ എത്തിച്ചുവെങ്കിലും അവിടെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് മൂന്നാമത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്തം വാര്‍ന്ന് സയിദ് മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha





















