വീഡിയോ ക്യാമറ, പ്രത്യേക തരം ലോക്ക് ഉൾപ്പെടെ പല സംവിധാങ്ങളുമായി അടിവസ്ത്രം

വിവിധ സംവിധാനങ്ങളുള്ള അടിവസ്ത്രവുമായി എത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ സീനു കുമാരി. പീഡനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എങ്ങനെ ലൈംഗീക ചൂഷണത്തിൽനിന്നും സ്ത്രീകളെ രക്ഷിക്കാമെന്ന ചിന്തയിൽനിന്നുമാണ് സീനു ഇങ്ങനെയൊരു കണ്ടുപിടിത്തം നടത്തിയത്.
നിരവധി സംവിധാനങ്ങൾ ഈ അടിവസ്ത്രത്തിനുണ്ടെന്ന് സീനു അവകാശപ്പെടുന്നു. പാസ്സ്‌വേർഡ് സംവിധാനം ഉള്ളതിനാൽ ഈ അടിവസ്ത്രം ഉപയോഗിക്കുന്ന ആൾക്ക് മാത്രമേ ഇതിന്റെ ലോക്ക് തുറക്കുവാൻ കഴിയൂ. അടിവസ്ത്രത്തില്‍ വീഡിയോ ക്യാമറ, ജിപിസ് സംവിധാനം, പ്രത്യേക തരം ലോക്ക് തുടങ്ങിയവയുണ്ടെന്ന് സീന് പറയുന്നു.
ഉപദ്രവിക്കാൻ വരുന്ന വ്യക്തിയുടെ മുഖം അവരറിയാതെ തന്നെ വീഡിയോ ക്യാമറ വഴി റെക്കോഡ് ആകുമെന്നും അടിവസ്ത്രത്തിലെ സ്വിച്ച് വഴി എമര്‍ജന്‍സി കോളുകള്‍ ചെയ്യാമെന്നും സീനു അവകാശപ്പെടുന്നു.
ആര് ലൈംഗീകമായി ചൂഷണം ചെയ്യാൻ വന്നാലും ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോണിക് സംവിധാനവും ജിപിഎസും വഴി പോലീസിലും വീട്ടുകാരിലും കോളുകളും സന്ദേശങ്ങളും എത്തുമെന്നും സീനു പറയുന്നു.
https://www.facebook.com/Malayalivartha





















