പെണ്‍കുട്ടികള്‍ അഹിന്ദുക്കളായ ആണ്‍കുട്ടികള്‍ക്കൊപ്പം നടക്കരുതെന്ന ഭീഷണിയുമായി ഹിന്ദുസംഘടനകൾ

പെണ്‍കുട്ടികള്‍ അഹിന്ദുക്കളായ ആണ്‍കുട്ടികള്‍ക്കൊപ്പം നടക്കരുതെന്ന ഭീഷണി സന്ദേശവുമായി ഹിന്ദുസംഘടനകൾ. ഹിന്ദുക്കൾ അല്ലാത്ത ആണ്‍കുട്ടികളൊടൊപ്പം നടന്നാല്‍ അതിന് വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്.
ബിജെപി, ബജ്‌റംഗ്ദള്‍ നേതാക്കള്‍. ബജ്‌റംഗ്ദള്‍ മുഡിഗരെ യൂണിറ്റിലെ നേതാക്കളാണ് ഇത്തരത്തിൽ ഭീഷണി മുഴക്കിക്കൊണ്ടുള്ള സന്ദേശം പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കൈമാറിയത്. ഹിന്ദുത്വം സംരക്ഷിക്കുക എന്നത് ബജ്‌റംഗ്ദളിന്റെ ചുമതലയാണെന്നു സന്ദേശത്തില്‍ പറയുന്നുണ്ട്. പൊലീസ് ഭീഷണി സന്ദേശത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















