നികുതി വെട്ടിപ്പ് ആരോപണം ; തമിഴ്‌നാട്ടിലെ ജോയ് ആലുക്കാസ് സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന

നികുതി വെട്ടിച്ചുവെന്ന ആരോപണത്തിൽ തമിഴ്‌നാട്ടിലെ ജോയ് ആലുക്കാസ് ഷോറൂമുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. ചെന്നൈ ടി നഗർ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, പുതുച്ചേരി, തിരുനെൽവേലി എന്നിങ്ങനെ പത്ത് ഇടങ്ങളിലെ കടകളിലാണ് പരിശോധന നടക്കുന്നത്.
പുലര്‍ച്ചെ തുടങ്ങിയ റെയ്ഡില്‍ കേരളത്തിൽ നിന്ന് ഉൾപ്പെടെ എൺപതോളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഗുജറാത്ത്, ഹരിയാന ഷോ റൂമുകളിലും പരിശോധനകള്‍ നടത്തുന്നുണ്ട്. 11 രാജ്യങ്ങളിലായി 130 ഷോറൂമുകളാണ് ജോയ് ആലുക്കാസ് ഗ്രൂപ്പിനുള്ളത്.
https://www.facebook.com/Malayalivartha





















