സഭയില്‍ ആളെ കൂട്ടാൻ പുതിയ വഴി ; കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചാല്‍ അതിനനുസരിച്ച് പണം ലഭിക്കും

സഭയില്‍ ആളെ കൂട്ടാൻ പുതിയ വഴിയുമായി മിസോറം ക്രസ്ത്യന്‍ സഭ. കുട്ടികളുടെ എണ്ണം കൂടുതലുള്ള കുടുംബങ്ങള്‍ക്ക് ധനസഹായവുമായാണ് മിസോറാമിലെ ക്രിസ്ത്യന്‍ സഭ രംഗത്ത് എത്തിയിരിക്കുന്നത്. സഭയില്‍ ആളു കുറയുന്നതിനാലാണ് പണം നല്‍കി കുട്ടികളുടെ എണ്ണം കൂട്ടുന്നത്.
നിലവില്‍ ക്രസ്ത്യന്‍ ജനതയ്ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനത്തെ ലംഗ്ലെയ് ബസാര്‍ വെന്‍ങ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിച്ചാൽ കൈയിൽ കാശും കൂടുതൽ കിട്ടും. ഇതനുസരിച്ച് നാലാമത്തിനെ കുഞ്ഞിന് 4000 രൂപയും അഞ്ചാമത്തെ കുഞ്ഞിന് 5000 രൂപയും പാരിതോഷിതകം നല്‍കും. ജനന നിരക്ക് കുറവായതിനാല്‍ മിസോയിലെ ജനസംഖ്യയും കുറവാണ്. അതിനാല്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ ജനസംഖ്യ വര്‍ധിപ്പിക്കാനാണ് സഭയുടെ ഉദ്ദേശം.
https://www.facebook.com/Malayalivartha





















