സിഖ് വിരുദ്ധ കലാപ കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ് ; റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ മൂന്നംഗ പ്രത്യേകസംഘം അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

1984 ലെ സിഖ് വിരുദ്ധ കലാപ കേസുകള്‍ പുനരന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്േറതാണ് തീരുമാനം. ജസ്റ്റീസുമാരായ എ.എം. ഖന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ മൂന്നംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകളാണ് പുനരന്വേഷിക്കുന്നത്.
നേരത്തേ, കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം 241 കേസുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് പരിശോധിച്ച സംഘത്തിന്റ റിപ്പോര്‍ട്ട് പ്രകാരമാണ് സുപ്രീം കോടതി കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha





















