പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് തമാശയ്‌ക്കെന്ന് പ്രതികള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത് കൊന്നത് തമാശയ്ക്കാണെന്ന് പ്രതികള്‍. മീററ്റില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ ക്രൂരമായ കൊലപാതകത്തെ തമാശയായി പോലീസിനോട് പറഞ്ഞത്. നന്നായി മദ്യപിച്ച ശേഷം സിനിമ കണ്ടുകൊണ്ടിരിക്കുമ്‌ബോള്‍ തമാശയ്ക്ക് തോന്നിയ ആശയമായിരുന്നുവെന്നും അതേത്തുടര്‍ന്നാണ് ഒരു പെണ്‍കുട്ടിയെ തട്ടിയെടുക്കാന്‍ തീരുമാനിച്ചതെന്നും അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു.
കാറില്‍ കറങ്ങവെ ഹൈവേയില്‍ കണ്ട പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. കൂട്ട ബലാത്സംഗം ചെയ്ത ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കനാലില്‍ തള്ളിയെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.
https://www.facebook.com/Malayalivartha





















