സിബിഎസ്ഇ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

സിബിഎസ്ഇ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ മാർച്ച് അഞ്ചു മുതൽ നടത്താൻ തീരുമാനമായി. സിബിഎസ്ഇ ബോർഡാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്.
പത്താം ക്ലാസ് പരീക്ഷകൾ ഏപ്രിൽ നാലിനും, പ്ലസ്ടു പരീക്ഷകൾ ഏപ്രിൽ 12നും അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 31നു മുമ്പ് തീർക്കാൻ ബോർഡ് സ്കൂളുകളോടു നിർദേശിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ 16.3 ലക്ഷം കുട്ടികളും പ്ലസ്ടു 11.8 ലക്ഷം കുട്ടികളും ഈ വർഷം പരീക്ഷയെഴുതും.
https://www.facebook.com/Malayalivartha




















