കറുപ്പ് നിറം അസുഖമാണ്... സോഷ്യല്‍ മീഡിയ രാംദേവിനെ പൊങ്കാലയിട്ടു, പതഞ്ചലിയുടെ പരസ്യം രാംദേവിന് തലവേദനയായത് ഇങ്ങനെ

കറുപ്പ് നിറം അസുഖമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച് യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ചലിയുടെ പരസ്യം.
പതഞ്ചലിയുടെ ഫെയര്‍നെസ്സ് ക്രീമിന്റെ പരസ്യത്തിലാണ് വംശീയ പരാമര്‍ശം നടത്തി വിലകുറഞ്ഞ കച്ചവട തന്ത്രം പ്രയോഗിച്ചത്. ഈ ക്രീമം ഉപയോഗിക്കുന്നതിലൂടെ കറുപ്പ് നിറം എന്ന അസുഖം പൂര്‍ണ്ണമായും മാറും എന്ന് അവകാശപ്പെട്ടാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ഒടുവില്‍ മാപ്പ് പറഞ്ഞ് ബാബ രാംദേവ് തടയൂരി.
വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവയ്‌ക്കൊപ്പം ലിസ്റ്റില്‍ കറുപ്പ് നിറമെന്നും ഉള്‍പ്പെടുത്തി ഡിസംബറിലെ ഏതാനം ഇംഗ്ലീഷ് പത്രങ്ങളിലാണ് പരസ്യം വന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയായതോടെ ക്ഷമയപേക്ഷിച്ച് രാം ദേവ് രംഗത്ത് എത്തി.
തര്‍ജ്ജിമയില്‍ സംഭവിച്ച പിഴവാണെന്നും, നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളെ താന്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/Malayalivartha




















