തമിഴ്‌നാട് ബസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങിയിട്ട് നാളുകള്‍പിന്നിട്ടിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍

സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പണിമുടക്ക് തുടങ്ങിയിട്ട് നാളുകള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ എം.എല്‍.എമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.
സംസ്ഥാനത്തെ 235 എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കിക്കൊണ്ടുള്ള ബില്ലാണ് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്‍ നിയമസഭ പാസായാല്‍ വ്യാഴാഴ്ച മുതല്‍ എം.എല്‍.എമാരുടെ ശമ്പളം 55,000 രൂപയില്‍ നിന്നും 1.05 ലക്ഷമായി ഉയരും. ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ സമരം ഏഴ് ദിവസം പിന്നിടുമ്പോള്‍ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കിയ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇതുകൂടാതെ ബില്‍ പാസായാല്‍ മുന്‍ എം.എല്‍.എമാരുടെ പെന്‍ഷന്‍ തുക 12,000 രൂപയില്‍ നിന്നും 20,000 രൂപയായി വര്‍ദ്ധിക്കും. എം.എല്‍.എമാരുടെ വികസന ഫണ്ടില്‍ നല്‍കി വരുന്ന തുക രണ്ട് കോടിയില്‍ നിന്നും ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha




















