കണ്ണിന് വേദനയും ചൊറിച്ചിലും; ആശുപത്രിയിലെത്തിയ രോഗിയുടെ കണ്ണില്‍ നിന്നും കിട്ടിയത് പതിനെട്ട് സെന്റീമീറ്ററിലധികം നീളമുള്ള വിര

വലത് കണ്ണിന് വേദനയും ചൊറിച്ചിലും. ഈച്ച കുത്തിയതാകുമെന്ന് കരുതി ആശുപത്രിയിലെത്തിയ മണത്തണ സ്വദേശി ഭാസ്‌കരന്റെ കണ്ണിൽനിന്നും ഡോക്ടർ കണ്ടെടുത്തത് പതിനെട്ട് സെന്റീമീറ്ററിലധികം നീളമുള്ള വിര.
ബുധനാഴ്ച രാവിലെ മുതലാണ് ഇയാൾക്ക് വലത് കണ്ണിന് വേദനയും ചൊറിച്ചിലും തുടങ്ങിയത്. ബാംഗ്ലൂര്‍ സ്വദേശിനിയായ ഡോക്ടര്‍ ചന്ദ്രപ്രഭയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയിൽ കണ്ണിനുള്ളില്‍ വിരയെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കണ്ണില്‍ നിന്നും വിരയെ എടുത്തുകളഞ്ഞത്. പന്നി, ബീഫ് തുടങ്ങിയ മാംസങ്ങളില്‍ ഇത്തരം വിരകളുടെ മുട്ടകളുണ്ടാകും. ഈ മാംസം ഭക്ഷണമാക്കിയ ശേഷം വിരകളുടെ മുട്ടകള്‍ ദഹിച്ചില്ലെങ്കില്‍ വിര ശരീരത്തിനുള്ളില്‍ നിന്നും രക്തക്കുഴലുകള്‍ വഴി സഞ്ചരിക്കും. അങ്ങിനെയാണ് വിര കണ്ണിലെത്തിയത്. പെട്ടെന്ന് ചികിത്സ തേടിയില്ലെങ്കിൽ കാഴ്ചയെ തന്നെ ഇത് ബാധിക്കുമെന്നും ഇത്തരം വിരകള്‍ ദേഹത്തുള്ള മൃഗങ്ങളെ കടിക്കുന്ന കൊതുക് പിന്നീട് മനുഷ്യരെ കടിക്കുന്നത് വഴിയും രോഗം പടരുമെന്നും ഡോ ചന്ദ്രപ്രഭ പറയുന്നു.
https://www.facebook.com/Malayalivartha




















