കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഉത്തരേന്ത്യയില്‍ പലയിടത്തും വ്യോമ-റെയില്‍ ഗതാഗതം താറുമാറായി

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുകയാണ്. ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു പലയിടത്തും വ്യോമ റെയില്‍ ഗതാഗതം താറുമാറായി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഞ്ഞിനെ തുടര്‍ന്നു ഉത്തര്‍പ്രദേശില്‍ 143 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മഞ്ഞിനെ തുടര്‍ന്നു ബിഹാറിലെ സ്‌കൂളുകള്‍ക്കും അധികൃതര്‍ ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കാഷ്മീരിലെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. കാര്‍ഗിലില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മൈനസ് 23.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ജമ്മു കാഷ്മീരില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇത്.
മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഇന്നും ഡല്‍ഹിയില്‍ 22 ട്രെയിനുകള്‍ റദ്ദാക്കി. മഞ്ഞിനെ തുടര്‍ന്നു കാഴ്ച അവ്യക്തമായതാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം. 30 സര്‍വീസുകളാണ് ഇതുമൂലം വൈകുന്നത്.
https://www.facebook.com/Malayalivartha




















