സൈനിക പരിശീലനത്തിനിടെയിൽ അപകടം ; വീഡിയോ പുറത്ത്

കരസേനയുടെ പരിശീലനത്തിനിടയിൽ സംഭവിച്ച അപകത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. റിപ്പബ്ലിക് ദിനത്തില്‍ നടത്തേണ്ട സൈനിക പരേഡിനുള്ള പരിശീലനം നടക്കുന്നതിനിടയിൽ ആണ് അപകടമുണ്ടായത്.
ഹെലികോപ്റ്ററിൽ നിന്നും നിന്നും കയര്‍ വഴി താഴേക്ക് ഊര്‍ന്നിറങ്ങുന്ന അഭ്യാസ പ്രകടനം നടക്കുന്നതിനിടയിലാണ് അപകടം. പരിശീലനത്തിനിടെയിൽ വിമാനത്തില്‍ കെട്ടി ഉറപ്പിച്ചിരുന്ന കയര്‍ ഊരിപ്പോകുകയായായിരുന്നു. കയറിന്റെ കെട്ട് അഴിഞ്ഞപ്പോൾ അതുവഴി ഊർന്നിറങ്ങിയ സൈനികര്‍ മുപ്പത് അടിയോളം മുകളില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ ഏതാനും പേര്‍ക്ക് പരിക്കുണ്ട്. ഒരേസമയം കയറിലൂടെ നിരവധി പേര്‍ തൂങ്ങിയിറങ്ങിയതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha




















