വമ്പന്‍ തിരമാലകളെയും തോൽപ്പിച്ച് ഇന്ത്യന്‍ നേവിയുടെ പെണ്‍കരുത്ത് ; വീഡിയോ വൈറൽ

സമുദ്രത്തിലെ ഏതു പ്രതിസന്ധിയുംധൈര്യത്തോടെ തരണം ചെയ്യേണ്ടവരാണ് നേവി ഉദ്യോഗസ്ഥര്‍. ധീരകളായ 6 വനിതകൾ തിര്യത്തോടെ പ്രതിസന്ധികളെ തരണം ചെയ്തതുകൊണ്ട് മുന്നേറുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മൂഡിയയില്‍ തരംഗം. വനിതകള്‍ മാത്രമുള്ള നേവി ടീം വന്‍ തിരമാലകള്‍ക്കിടയിലൂടെ സാഹസികമായി ബോട്ടില്‍ യാത്ര ചെയ്യുന്ന വീഡിയോ ആണ് തരംഗമാകുന്നത് .
ലെഫ്റ്റനന്റ് കമാണ്ടര്‍ വര്‍തിക ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവയില്‍ നിന്നും യാത്ര തിരിച്ചത്. ഗോവയില്‍ നിന്നും ആരംഭിച്ച യാത്ര ഓസ്ട്രേലിയയിലും, ന്യൂസിലാണ്ടിലും നങ്കുരമിട്ടു.
പസഫിക് ഐലണ്ടില്‍ നിന്നുള്ളതാണ് വീഡിയോ. വന്‍ തിരമാലകള്‍ അടിച്ചുകയറുമ്ബോഴും ബോട്ടിനെ സാഹസികമായി നിയന്ത്രിക്കുകയായാണ് പെൺകരുത്തർ. ദക്ഷിണാഫ്രിക്കയിലുള്ള ഫാള്‍ക്ലാണ്ട് ദ്വീപിലാണ് അടുത്തതായി സംഘം എത്തുക. മാര്‍ച്ചില്‍ സംഘം ഇന്ത്യയിലേക്ക് യാത്ര തിരിക്കും.
സാധിക്കില്ല എന്ന് ഉറച്ച് ഓരോ സ്ത്രീയും ഉള്ളില്‍ ഒതുക്കുന്ന സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യാത്ര തുടങ്ങുന്നതിന് മുമ്പായി സംഘം മാധ്യമങ്ങളോട് പറഞ്ഞു. ഐതിഹാസിക യാത്രയിലൂടെ ഓരോ ഇന്ത്യക്കാരനെയും സാഹസികതയ്ക്ക് ഉത്തേജിപ്പിക്കുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് അവര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha




















