ഉത്തർപ്രദേശിൽ വിവിധ പ്രദേശങ്ങളിലായി ദുരൂഹ സാഹചര്യത്തിൽ 11 മരണം

ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി ദുരൂഹ സാഹചര്യത്തിൽ 11 പേർ മരിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. മരിച്ചവർ 22-60 വയസിനിടയിൽ പ്രായമുള്ളവരാണ്. സംഭവത്തിൽ രണ്ടു പേർക്കെതിരേ പോലീസ് കേസെടുത്തു. ഇതിൽ ഒരാൾ ഒരു മദ്യക്കടയുടെ ഉടമസ്ഥനാണ്.
മരിച്ചവരിൽ മൂന്നു പേരുടെ മരണം മദ്യം കഴിച്ചിട്ടാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ബന്ധുവിന്റെ വീട്ടിൽനിന്നു മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായവരിൽ മൂന്നു പേരെന്നാണു പോലീസ് പറയുന്നത്. മരിച്ചവരിൽ എട്ടു പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു. എന്നാൽ ഇതിൽനിന്നു മരണകാരണം വ്യക്തമായിട്ടില്ല. ഇതേതുടർന്ന് കൂടുതൽ പരിശോധനകൾക്ക് നിർദേശം നൽകി. രണ്ടു മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ ബന്ധുക്കൾ സമ്മതിച്ചില്ല.
https://www.facebook.com/Malayalivartha




















