കളിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരിയെ പോലീസ് കോണ്‍സ്റ്റബിൾ പീഡിപ്പിച്ചു; കുട്ടി ബഹളം വച്ചപ്പോൾ...

ഏഴു വയസുകാരിയെ പീഡനത്തിനിരയാക്കിയ പോലീസ് കോണ്‍സ്റ്റബിൾ പിടിയിലായി. സെയിൽസ് ടാക്സ് വകുപ്പിലെ അഖിലേഷ് പ്രധാൻ ആണ് പിടിയിലായത്. നോയിഡയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ വീട്ടിലേക്കു വിളിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നു. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നു.
കുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ചേർന്നു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാർ എത്തിയതോടെ ഇയാൾ കടന്നുകളഞ്ഞു. പരാതി ലഭിക്കാത്തതിനെ തുടർന്ന് പോലീസ് നടപടിയെടുത്തിട്ടില്ല. വ്യാഴാഴ്ച രാവിലെ ഇയാൾ വീണ്ടും തിരിച്ചെത്തിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അഖിലേഷിനെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
https://www.facebook.com/Malayalivartha




















