കാമുകനൊപ്പം ഇറങ്ങിപ്പോയ യുവതിയെ രണ്ടുദിവസങ്ങൾക്കുശേഷം വീട്ടുകാർ തിരിച്ച് വീട്ടിലെത്തിച്ചു; ശേഷം സംഭവിച്ചത്..

കാമുകൻ മരിച്ച് രണ്ടു മാസത്തിനുശേഷം കാമുകി മരിച്ചനിലയിൽ. ജാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശിനി ഖുശ്ബു എന്ന പെൺകുട്ടിയാണ് ജീവനൊടുക്കിയത്. വീടിനുള്ളില്‍ തീ കൊളുത്തിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. 2017 നവംബര്‍ 16 ന് ഈ പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. എന്നാൽ രണ്ടുദിവസങ്ങൾക്കുശേഷം വീട്ടുകാർ പെൺകുട്ടിയെ തിരികെ കൂട്ടിക്കൊണ്ടുവന്നിരുന്നു.
തിരിച്ച് വീട്ടിലെത്തിയതിന്റെ പിറ്റേദിവസം രാവിലെയാണ് പെൺകുട്ടി കാമുകന്റെ മരണവാർത്ത അറിയുന്നത്. റെയില്‍ പാളത്തില്‍ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിലായിരുന്നു കാമുകന്റെ മൃതദേഹം. കാമുകന്റെ മരണശേഷം കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു പെൺകുട്ടി.
സംഭവത്തില്‍ പെൺകുട്ടിയുടെ പിതാവും അമ്മാവനും ജയിലിലാണ്. ബുധനാഴ്ചയാണ് വീട്ടിലെ അടുക്കളയില്‍ പെണ്‍കുട്ടിയെ തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടത്. പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം ഇതുവരെ ഉറപ്പിച്ചിട്ടില്ല.
https://www.facebook.com/Malayalivartha




















