തണുപ്പ് താങ്ങാനാകാതെ വൃദ്ധ എസ്ഡിഓ ഓഫീസിന് മുന്നില്‍ വീണ് മരിച്ചു ; ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണം

കൊടും തണുപ്പില്‍ നിന്ന് രക്ഷ നേടാനായി പുതപ്പ് തേടിയെത്തിയ വൃദ്ധക്ക് എസ്ഡിഓ ഓഫീസിന് മുന്നില്‍ ദാരുണ മരണം. തണുപ്പ് താങ്ങാനാകാതെയാണ് ജാര്‍ഖണ്ഡിലെ എസ്ഡിഓ ഓഫീസിന് മുന്നില്‍ കിടന്ന് എണ്‍പതുവയസ്സുകാരിയായ ശ്യാമ കുന്‍വാര്‍ മരിച്ചത്.
തണുപ്പിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ സൗജന്യമായി പുതപ്പ്എസ്ഡിഓ ഓഫിസ് വഴി വിതരണം ചെയ്തിരുന്നു. തണുപ്പില്‍നിന്ന് രക്ഷനേടാന്‍ പുതപ്പ് തേടിയാണ് വൃദ്ധയായ ശ്യാമ കുന്‍വാര്‍ തിങ്കളാഴ്ച രാവിലെ എസ്ഡിഓ ഓഫീസിലെത്തിയത്. എന്നാല്‍ ആ വൃദ്ധയുടെ അപേക്ഷ ഓഫീസര്‍ തള്ളുകയായിരുന്നു. അതെ സമയം പുതപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉച്ചവരെയും ഓഫീസിന് പുറത്തു കാത്തു നിന്ന വൃദ്ധ ഒടുവില്‍ കൊടും തണുപ്പിനെ അതിജീവിക്കാനാകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ 15 ദിവസമായി കുന്‍വാര്‍ എസ്ഡിഓ ഓഫീസില്‍ നിരന്തരമായി പുതപ്പ് ആവശ്യപ്പെട്ട് ചെല്ലുമായിരുന്നു. എന്നാൽ വെറും കയ്യോടെ മടങ്ങി വരികയാണ് പതിവ്. പതിവ് ആവർത്തിച്ച കുന്‍വാര്‍ തിങ്കളാഴ്ച പുതപ്പു തേടി പോയെങ്കിലും മടങ്ങിഎത്തിയില്ല. എസ്ഡിഓ ഓഫീസിന് മുന്നില്‍ കിടന്ന് അവർ മരിക്കുകയായിരുന്നു. തണുപ്പ് സഹിക്കാനാകാതെയാണ് വൃദ്ധ മരിച്ചതെന്ന് ആരോപണം ഉണ്ടായി എന്നാൽ ഇതിന് മുമ്പ് കുന്‍വാറിനെ താന്‍ കണ്ടിട്ടില്ലയെന്നും ചര്‍ദ്ദിയെ തുടർന്നാണ് കുന്‍വാര്‍ മരിച്ചതെന്ന് എസ്ഡിഓ ഗര്‍ഹ്വാ രാകേഷ് കുമാര്‍ പറഞ്ഞു. അതെ സമയം സര്‍ക്കാരില്‍നിന്ന് 30000 ബ്ലാങ്കെറ്റുകളാണ് ജില്ലയില്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha




















