ഇനി വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കാൻ കഴിയില്ല

ഇനി പാസ്പോര്‍ട്ട് ഒരാളുടെ വിലാസം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ലെന്ന് റിപ്പോര്‍ട്ടുകൾ. പാസ്‌പോർട്ടിന്റെ അവസാന പേജിലാണ് വിലാസം ചേർത്തിരുന്നത്. എന്നാൽ അവസാന പേജില്‍ നിന്ന് വിലാസം ഒഴിവാക്കാനുള്ള തീരുമാനം വന്നതോടെ ഇത് വിലാസത്തിനുള്ള രേഖയായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ നിയമവിദഗ്ധര്‍ പറയുന്നത്. നിലവില്‍ പാസ്പോര്‍ട്ടിന്റെ ഒന്നാംപേജില്‍ വ്യക്തിയുടെ ഫോട്ടോയും പേരുവിവരങ്ങളും അവസാന പേജില്‍ പൂര്‍ണ വിലാസവുമാണുള്ളത്.
2012 മുതല്‍ പാസ്പോര്ട്ടില് ബാര്‍കോഡ് ഉള്ളതിനാല്‍ അത് സ്കാന്‍ ചെയ്താല്‍ എല്ലാ വിവരങ്ങളും പാസ്പോര്‍ട്ട്, എമിഗ്രേഷന്‍ വിഭാഗത്തിന് ലഭിക്കും. എന്നാല്‍ ഇൗ വിവരങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്ക് ലഭ്യമാകില്ല. അതിനാല്‍ മറ്റിടങ്ങളില്‍ വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്പോര്‍ട്ട് നല്‍കുന്നത് ഒഴിവാക്കണമെന്നാണ് ശുപാർശ.
https://www.facebook.com/Malayalivartha





















