ജമ്മു കാശ്മീരില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്

ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖ ലംഘിച്ച് പാക് സൈന്യത്തിന്റെ വെടിവയ്പ്. നോര്‍ത്ത് കാശ്മീരില്‍ ഉറി സെകടറിലെ ബാരമുല്ല ജില്ലയിലാണ് വെടിവയ്പുണ്ടായത്. ഇന്ന് പുലര്‍ച്ചയാണ് പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.
യാതൊരു പ്രകോപനവും കൂടാതെ പകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിച്ചതായി സൈനിക വക്താക്കള്‍ അറിയിച്ചു. ആക്രമണത്തില്‍ പരിക്കോ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരവും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിവയ്പ് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha





















