Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ബി.ജെ.പി അധ്യക്ഷന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ബി.എച്ച് ലോയ ഉത്തരവിട്ടതിന് പിന്നാലെയാണ് അദ്ദേഹം ദുരൂഹമായി മരണപ്പെട്ടത്; സൊറാബുദ്ദീന്‍ കേസ് വിചാരണ നടത്തിയ ജഡ്ജിയുടെ മരണത്തലെ ദുരൂഹത നീക്കാനുള്ള അവസരം മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസ് നല്‍കിയില്ല, ജൂനിയറായ ജഡ്ജിക്ക് നല്‍കി

12 JANUARY 2018 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

രാജ്യം അസാധാരണമായ സംഭവവികാസങ്ങള്‍ക്കാണ് വെള്ളിയാഴ്ച രാവിലെ സാക്ഷ്യം വഹിച്ചത്. ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രണ്ട് കോടതികളിലെ നടപടികള്‍ അവസാനിപ്പിച്ച് വാര്‍ത്താസമ്മേളനം വിളിച്ചു. സുപ്രീംകോടതി നടപടികളില്‍ സുതാര്യതയില്ലെന്ന് ജനങ്ങളോട് വ്യക്തമാക്കി.

ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ആരോപണവിധേയനായ മെഡിക്കല്‍ കോഴ കേസില്‍ പ്രത്യേക അന്വേഷണം നടത്തണമെന്ന ജസ്റ്റിസ് ചലമേശ്വറിന്റെ ഉത്തരവും അത് റദ്ദാക്കിയ ചീഫ് ജസ്റ്റിസിന്റെ നടപടിയുമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. മെഡിക്കല്‍ കോഴ കേസില്‍ പ്രത്യേക അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് ചലമേശ്വര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റില്‍ പെട്ടെന്ന് തന്നെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിളിച്ച് ചേര്‍ത്ത് ഉത്തരവ് റദ്ദാക്കി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. ഇത് വലിയ വിവാദമായിരുന്നു. തനിക്കെതിരെയുള്ള കേസ് ആര് കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് തന്നെ തീരുമാനിക്കുന്ന അവസ്ഥയിലെത്തിയതോടെയാണ് മുതിര്‍ന്ന ജഡ്ജിമാര്‍ അസ്വസ്ഥരായത്. 

ചീഫ് ജസ്റ്റിസിന് ഏകാധിപത്യം

ജുഡീഷ്യറിയിലെ അഴിമതി അവസാനിപ്പിക്കണമെന്നും അന്വേഷണം നടത്തണമെന്നും ജഡ്ജിമാര്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് അനുവദിച്ചില്ല. കേസുകള്‍ ഏത് ബെഞ്ച് കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്കാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ജഡ്ജിമാര്‍ അഴിമതി നടത്തിയെന്ന് വെളിപ്പെടുത്തിയ ജസ്റ്റിസ് കര്‍ണനെ ജയിലില്‍ അടച്ചതിനെതിരെയും ജുഡീഷ്യറിയില്‍ പ്രതിഷേധമുണ്ട്. അതേസമയം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള കൊളീജിയത്തിലെ ജഡ്ജിമാരെല്ലാം തുല്യരാണെന്നും തുല്യഅധികാരമാണ് ഉള്ളതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറയുന്നു. എന്നാല്‍ ഭരണപരമായ അധാകാരം ചീഫ് ജസ്റ്റിസിന് ഉണ്ടെന്നും ചലമേശ്വര്‍ ഉള്‍പ്പെടെയുള്ള നാല് ജഡ്ജിമാര്‍ വ്യക്തമാക്കി.

ലോയയുടെ മരണം സീനിയര്‍ ബെഞ്ചില്‍ വിട്ടില്ല

2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ബി.എച്ച് ലോയ നാഗ്പൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നത്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ഗുജാറത്തിലെ പ്രധാനപ്പെട്ട ചില പൊലീസ് ഉദ്യോഗസ്ഥരും പ്രതികളായ കേസ് സി.ബി.ഐ കോടതിയില്‍ വിചാരണ നടത്തിയിരുന്നത് ജസ്റ്റിസ് ബി.എച്ച് ലോയയാണ്. അമിത്ഷാ ഉള്‍പ്പെടെ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റില് ലോയ ഉത്തരവിട്ടതിന് പിന്നാലെയാണ് അദ്ദേഹം മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് അഭിഭാഷകരും ജഡ്ജിമാരും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക്മിശ്രയ്ക്ക് കത്തയച്ചിരുന്നു. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച പൊതുതാല്‍പര്യ ഹര്‍ജി പരിഹണിക്കുന്നതിന് മുമ്പാണ് പ്രശ്‌നം തുടങ്ങിയത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ അടത്തുള്ള ജഡ്ജിമാര്‍ പരിഗണിക്കേണ്ട ഗൗരവകരമായ ഹര്‍ജി ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ പത്താം നമ്പര്‍ കോടതിയിലേക്ക് മാറ്റിയതാണ് ജസ്റ്റിസ് ചലമേശ്വറിനെ ഉള്‍പ്പെടെ ചൊടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അടുത്ത ചീഫ് ജസ്റ്റിസ് ആകാന്‍ പോകുന്ന രഞ്ജന്‍ ഗോഗഗോയ് പറയുന്നു. 

രാജ്യം ഉറ്റുനോക്കുന്ന കേസ്

രാജ്യം ഉറ്റുനോക്കുന്ന കേസാണ് ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹമരണം അതിലെ ദുരൂഹത തീര്‍ക്കാന്‍ അവസരം വേണമെന്ന് ജസ്റ്റിസ് ചലമേശ്വര്‍ ഉള്‍പ്പെടെയുള്ള കൊളീജിയം വെള്ളിയാഴ്ച രാവിലെ ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. നാല് മാസം മുമ്പ് കോടതി നടപടികള്‍ കുത്തഴിഞ്ഞതാണെന്ന് കാട്ടി നാല് ജഡ്ജിമാരും ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. യാതൊരു നടപടിയും ഉണ്ടായില്ല. വെള്ളിയാഴ്ച രാവിലെ ലോയയുടെ കേസിന്റെ കാര്യം പറഞ്ഞിട്ടും ചീഫ് ജസ്റ്റിസ് ഏകാധിപത്യ നിലപാടെടുത്തു. അതോടെയാണ് വാര്‍ത്താസമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്.

ലോയയ്ക്ക് പകരം വന്ന ജഡ്ജി അമിത്ഷായെ കുറ്റവിമുക്തനാക്കി

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹപ്രവര്‍ത്തകരായ ജഡ്ജിമാര്‍ ആദ്യം ആരോപിച്ചിരുന്നു. പിന്നീട് ഹൃദയസ്തംഭനമാണെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ലോയയുടെ മരണം കഴിഞ്ഞ് 29 ദിവസം കഴിഞ്ഞ് , പകരമായെത്തിയ ജഡ്ജി അമിതഷായെ കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണ പോലും നടത്താതെയായിരുന്നു ഇത്. അമിത്ഷായെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ അന്വേഷ ഏജന്‍സിയായ സി.ബി.ഐ അപ്പീല്‍ നല്‍കിയുമില്ല. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് സി.ബി.ഐ ഈ കേസ് അന്വേഷിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (1 hour ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (2 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (2 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (2 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (2 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (3 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (3 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (3 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (3 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (3 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (3 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (3 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (3 hours ago)

Malayali Vartha Recommends