നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താസമ്മേളനം നടത്തിയ സംഭവം; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക്മിശ്രയില്‍ അവിശ്വാസം രേഖപ്പെടുത്തുകയും കോടതി നടപടികള്‍ അവസാനിപ്പിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്ത ജസ്റ്റിസുമാര്‍ക്കെതിരെ നടപടിയുണ്ടായേക്കും എന്നറിയുന്നു. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അറ്റോര്‍ജി ജനറലുമായി നിയമവശം ചര്‍ച്ച ചെയ്തു. അറ്റോര്‍ണി ജനറലിനെ ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തുകയായിരുന്നു. സംഭവം സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. അതിന് മുമ്പ് ചീഫ് ജസ്റ്റിസ് മാധ്യമങ്ങളെ കാണുമെന്ന് അറിയുന്നു. സംഭവം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോട് റിപ്പോര്‍ട്ട് തേടി. രാജ്യം അസാധാരണമായ പൊട്ടിത്തെറിയാണ് ഇന്ന് രാവിലെ മുതല്‍ സുപ്രീംകോടതിയില്‍ കണ്ടത്.
https://www.facebook.com/Malayalivartha





















