"ചൈന ശക്തരായിരിക്കാം, എന്നാൽ ഇന്ത്യ ദുർബലരല്ല " ; ചൈനയ്ക്ക് മുന്നറിയിപ്പുമായി കരസേന മേധാവി രംഗത്ത്

ചൈന ശക്തമായ രാഷ്ട്രമാണ്. എന്നാൽ ഇന്ത്യ ദുർബല രാജ്യമല്ലെന്നും കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സൈന്യം കടന്നുകയറിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ ദുർബലരല്ല, അതിർത്തിയിൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ അതിർത്തി പ്രദേശങ്ങളിലേക്ക് ഇന്ത്യ ശ്രദ്ധ പതിപ്പക്കേണ്ട സമയമായിരിക്കുന്നു. ഈ പ്രദേശങ്ങളിലെ ചൈനീസ് കടന്നുകയറ്റങ്ങളെ ചെറുക്കാൻ ഇന്ത്യൻ സൈന്യത്തിനു പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















