വിവാഹ വാഗ്ദാനം നല്‍കി യുവാക്കളെ പറ്റിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയ നടി അറസ്റ്റില്‍

മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ യുവാക്കളെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയ യുവനടി അറസ്റ്റില്‍. കള്ളപ്പേരിലാണ് നടിയുടെ തട്ടിപ്പുകളെല്ലാം. ഈ പേരില്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യും. ശേഷം യുവാക്കളുമായി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യും. വിവാഹം നടക്കുമെന്ന ഉറപ്പിലെത്തിച്ച ശേഷമാണ് പണം തട്ടല്‍. നടിയുടെ ഈ തട്ടിപ്പിന് അമ്മയുടേയും സഹോദരന്റെയും സഹായമുണ്ടെന്ന് പോലീസ് പറയുന്നു.
ഇതുവരെ നടി അഞ്ചോളം പേരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയതായാണ് വിവരം. ഒടുവില്‍ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കുടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടി പോലീസ് പിടിയിലായത്. മാട്രിമോണിയല്‍ വഴി പരിചയപ്പെട്ട ബാലമുരുഗന്‍ ജര്‍മ്മനിയില്‍ ഓട്ടോ മൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. മാട്രിമോണിയലിലെ പരിചയം നടി പ്രണയമാക്കി പതുക്കെ വളര്‍ത്തിയെടുത്തു. യുകെയിലേക്ക് സ്വന്തം ചെലവിലാണ് മുരുകന്‍ നടിയെ കൊണ്ടുപോയത്.
അതിനിടെ തന്നെ നടി ബാലമുരുകനില്‍ നിന്നും പലപ്പോഴായി 41 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടായിരുന്നു. തനിക്ക് ബ്രെയിന്‍ ട്യൂമറാണ് എന്ന് മുരുകനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയെടുത്തത്. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം മുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വന്‍ചതി പുറത്തായത്. നടിയെക്കുറിച്ച് അറിവുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാളാണ് തട്ടിപ്പ് സംഘമാണ് എന്ന വിവരം മുരുകനെ അറിയിച്ചത്. ഇതോടെ നടിയെ പോലീസിന് കൈമാറാന്‍ മുരുകന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















