ജയിലിൽ ഒരു സാധാരണക്കാരനെപ്പോലെയാണ് തന്നെ കാണുന്നുവെന്ന പരാതിയുമായി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്

900 കോടിയുടെ കാലിത്തീറ്റ കുംഭകോണക്കേസിൽ കുറ്റക്കാരനായി ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. ജയിലിൽ തന്നെ ഒരു സാധാരണക്കാരനെ പോലെ കാണുന്നുവെന്നും സുഖസൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയോടു പരാതി പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ജയിലും നിയമവും എല്ലാവർക്കും ഒരു പോലെയാണെന്നായിരുന്നു കോടതിയുടെ മറുപടി. ജയിലിൽ തന്റെ പാർട്ടി അനുഭാവികൾക്ക് സന്ദർശിക്കാൻ സാധിക്കുന്നില്ലെന്നു ലാലു പരാതിപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ലാലു പ്രസാദ് യാദവിനെ ഓപ്പൺ ജയിലിലേക്ക് മാറ്റാൻ ജസ്റ്റിസ് ശിവപാൽ സിംഗ് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ജയിലിൽ നിയമം തെറ്റിച്ചുള്ള സന്ദർശനം അനുവദിക്കില്ലെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















