ഗുജറാത്തിലും രാജസ്ഥാനിലുണ്ടായ തീപിടുത്തത്തില്‍ എട്ടു മരണം

രാജസ്ഥാനിലും ഗുജറാത്തിലും തീപിടിത്തം. രാജസ്ഥാനില്‍ ഒരു വീട്ടിലും ഗുജറാത്തില്‍ ഒരു ശിബിരത്തിനിടയിലുമാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ എട്ടു പേര്‍ മരിച്ചു. ജയ്പൂരില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചുപേരാണ് മരിച്ചത്. ജയ്പൂരിലെ വിദ്യാനഗര്‍ മേഖലയിലാണ് സംഭവമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു. മരിച്ചവര്‍ അഞ്ചുപേരും ഒരു കുടംബത്തിലെ അംഗങ്ങളാണ്.
രാജ്‌കോട്ടിലെ പ്രന്‍സ്‌ലയില്‍ രാഷ്ട്ര കഥാ ശിബിരത്തിനിടെ ഇന്നലെ രാത്രി ഉണ്ടായ തീപിടിത്തത്തില്‍ മൂന്ന് പെന്‍കുട്ടികളും മരിച്ചു.
https://www.facebook.com/Malayalivartha





















