ഉത്തരേന്ത്യന്‍ നഗരങ്ങൾ തണുത്ത് വിറക്കുന്നു ; ആധാര്‍ കാര്‍ഡില്ലാതെ യു.പി അഭയകേന്ദ്രത്തില്‍ പ്രവേശനമില്ല

ഉത്തരേന്ത്യ അതി ശൈത്യത്തിൽ തണുത്ത് വിറക്കുകയാണ്. അതി ശൈത്യത്തിൽ ഉത്തരേന്ത്യന്‍ നഗരങ്ങളിലെത്തുന്നവര്‍ക്ക് പലപ്പോഴും ആശ്വാസം പകരുന്നത് രാത്രി അഭയകേന്ദ്രങ്ങളാണ്. ഉത്തര്‍പ്രദേശ് തണുത്ത് വിറയ്ക്കുന്ന സാഹചര്യത്തിൽ ഇത്തരംഅഭയകേന്ദ്രങ്ങളില്‍ ഇപ്പോള്‍ പ്രവേശിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് വേണമെന്നാണ് പുതിയ നിബന്ധന. പുതിയ നിബന്ധനയനുസരിച്ച് രാത്രികാലത്ത് കൊടും തണുപ്പില്‍ തെരുവില്‍ കിടന്നുറങ്ങേണ്ട ഗതികേടിലാണ് അഭയാർത്ഥികൾ.
യു.പിയിലെ സ്വകാര്യ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാത്രി അഭയകേന്ദ്രങ്ങളില്‍ ഒരുപോലെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യു.പിയിലെത്തുന്ന ഡ്രൈവര്‍മാരുള്‍പ്പടെയുള്ളവര്‍ക്ക് അഭയം ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിർബന്ധമാണ്.
https://www.facebook.com/Malayalivartha





















