മഹാരാഷ്ട്രയില്‍ ബോട്ട് മുങ്ങി നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു; 35 പേരെ കരക്ഷിച്ചു

മഹാരാഷ്ട്രയില്‍ ബോട്ട് മുങ്ങി നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 40 വിദ്യാര്‍ത്ഥികളുമായി പോയ ബോട്ട് ഡഹാണു കടല്‍തീരത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. 35 പേരെ രക്ഷപെടുത്തി. കടല്‍ തീരത്ത് നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. ഡഹാണിവിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. ലൈഫ് ജാക്കറ്റുകള്‍ ധരിക്കാതെയാണ് യാത്ര നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കോസ്റ്റുഗാര്‍ഡും നേവിയും ഡോണിയര്‍ വിമാനവും ഹെലിക്കോപ്റ്ററും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതേസമയം മരണം ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha





















