യുപിയിൽ മുൻ ദേശീയ ബോക്സിംഗ് താരം വെടിയേറ്റു മരിച്ചു ; ജിതേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തുനിന്നും

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുൻ ദേശീയ ബോക്സിംഗ് താരം ജിതേന്ദ്ര മൻ വെടിയേറ്റു മരിച്ചു. നോയിഡയിലെ സുരാജ്പുരിലുള്ള ജിതേന്ദ്രയുടെ വസതിക്കു സമീപമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ജിമ്മിൽ ട്രെയിനറായി ജോലി നോക്കുകയായിരുന്നു ജിതേന്ദ്ര. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha





















