സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ പരിഹാരമായതായി കരുതുന്നു ;എതെങ്കിലും വ്യക്തിക്കെതിരായ പ്രതിഷേധമല്ല തങ്ങള്‍ നടത്തിയത് ;സുപ്രീംകോടതിയുടെ നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പുവരുത്താനായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുപ്രീംകോടതിയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായതായി കരുതുന്നുവെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. എതെങ്കിലും വ്യക്തിക്കെതിരായ പ്രതിഷേധമല്ല തങ്ങള്‍ നടത്തിയത്. ഒരു സംവിധാനത്തിനകത്തായിരുന്നു പ്രശ്നം. ജുഡീഷ്യറിക്ക് അകത്ത് നിന്നുകൊണ്ടുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിച്ചതെന്നും കുര്യന്‍ ജോസഫ് വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിനായി ബാഹ്യഇടപെടല്‍ ആവശ്യമില്ല. സാേങ്കതികമായി ഇക്കാര്യത്തില്‍ ഇടപെടാന്‍ രാഷ്ട്രപതിക്ക് അധികാരമില്ല. ജഡ്ജിമാരെ നിയമിക്കുക മാത്രമാണ് രാഷ്ട്രപതിയുടെ ചുമതല. ഇതിനാലാണ് സുപ്രീംകോടതിയിലെ പ്രശ്നങ്ങളുമായി രാഷ്ട്രപതിയെ സമീപിക്കാതിരുന്നത്. മാധ്യമങ്ങളെ കാണുക എന്ന വഴി മാത്രമേ തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നുള്ളുവെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.
അതേ സമയം, പ്രശ്നം പരിഹാരത്തിനായി ബാര്‍ കൗണ്‍സിലും ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച സുപ്രീംകോടതിയിലെ ജഡ്ജിമാരുമായി ചര്‍ച്ച നടത്തുമെന്നാണ് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha




















