സുപ്രീംകോടതിയിലെ പ്രതിസന്ധി തീര്‍ക്കാനായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടികാഴ്ച നടത്തും

സുപ്രീംകോടതിയിലെ പ്രതിസന്ധി അവസാനിപ്പിക്കാനായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടികാഴ്ച നടത്തും. രാത്രി 7:30നാണ് കൂടികാഴ്ചയെന്നാണ് വിവരം. ബാര്‍ കൗണസിലിന്റെ ഏഴംഗ സമിതിയായിരിക്കും ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തുക.
സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാരുമായി ഈ സമിതി കൂടികാഴ്ച നടത്തും. അവരുടെ അഭിപ്രായം കുടി അറിഞ്ഞ ശേഷം മാത്രമേ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ. ഫുള്‍കോര്‍ട്ട് വിളിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് ബാര്‍ കൗണ്‍സിലിന്റെ നിലപാട്.
വെള്ളിയാഴ്ചയാണ് ജസ്റ്റിസ് ജെ. ചേലമേശ്വര്‍, രഞ്ജന്‍ ഗഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ സുപ്രീംകോടതിയിലെ നടപടിക ക്രമങ്ങളില്‍ വിമര്‍ശനവുമായി എത്തിയത്. കേസുകള്‍ നല്‍കുന്നതിലുള്‍പ്പടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വിമര്‍ശിച്ച് ഇവര്‍ രംഗത്തെത്തിയിരുന്നു
https://www.facebook.com/Malayalivartha




















