ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ലവ് ജിഹാദ് ആരോപിച്ച് വീണ്ടും ആക്രമണം

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ലവ് ജിഹാദ് ആരോപിച്ച് വീണ്ടും ആക്രമണം. മൂന്നു യുവാക്കളെ കോടതി പരിസരത്ത് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. പോലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണമുണ്ടായത്. യുപിയിലെ ബാഗ്പതിലായിരുന്നു സംഭവം. പഞ്ചാബ് സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിനു ഇരയായത്.
ബാഗ്പത് ജില്ലാ കോടതിയില്‍ ഇരിക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പഞ്ചാബില്‍നിന്നുള്ള പെണ്‍കുട്ടിയുമായുള്ള വിവാഹത്തിനാണ് ഇവര്‍ ബാഗ്പതില്‍ എത്തിയത്. അഭിഭാഷകന്റെ മുറിയില്‍ ഇരിക്കുമ്പോള്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ഇവരെ ആക്രമിക്കുകയായിരുന്നു.
ഹിന്ദുപെണ്‍കുട്ടിയെ അന്യമതത്തില്‍പ്പെട്ടവര്‍ വിവാഹം ചെയ്യുന്നതായി ആരോപിച്ചായിരുന്നു ആക്രമണം. വിവാഹം ചെയ്യാനെത്തിയ യുവാവിനെയും യുവതിയേയും ലവ്ജിഹാദ് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പഞ്ചാബ് പോലീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha




















