പത്മാവതി സിനിമ റിലീസ് ചെയ്താല്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് രജ്പുത് സ്ത്രീകളുടെ ഭീഷണി

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി സിനിമ റിലീസ് ചെയ്താല്‍ ജൗഹര്‍ ആചരിക്കുമെന്ന് രജ്പുത് സ്ത്രീകളുടെ ഭീഷണി. തീയില്‍ ചാടി ആത്മഹത്യ ചെയ്യുന്ന പ്രാചീന ആചാരമാണ് ജൗഹര്‍.
സര്‍വസമാജ് എന്ന സംഘടനയുടെ മീറ്റിങ്ങിലാണ് പത്മാവതിനെതിരെ സംസ്ഥാന വ്യാപകമായി പ്രചരണം നടത്താന്‍ തീരുമാനിച്ചത്. ഏകദേശം 500 പേരാണ് സംഘടനയുടെ മീറ്റിങ്ങില്‍ പങ്കെടുത്തത്. ഇതില്‍ 100 പേര്‍ സ്ത്രീകളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പത്മാവത് റിലീസ് ചെയ്യുന്ന ദിവസം സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് രജ്പുത് കര്‍ണി സേന വക്താവ് വിരേന്ദ്രര്‍ സിങ് പറഞ്ഞു. ചിത്രം റിലീസാവുന്ന ദിവസമായ ജനുവരി 17ന് ട്രെയിന്‍ തടയുമെന്നും റോഡ് ഉപരോധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച സംസ്ഥാനത്തെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ട് പ്രശനം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha




















