സ്കൂളിൽ പോകാതെ അന്ന് അവന്‍ വാശിപിടിച്ചിരുന്നു... ഞങ്ങളാ നിര്‍ബന്ധിച്ചു സ്കൂളിലേക്ക് പറഞ്ഞയച്ചത്, കണ്ണീരടക്കാനാകാതെ മാതാപിതാക്കള്‍

കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോകുന്നില്ല എന്ന് സെബാസ്റ്റിന്‍ വാശി പിടച്ചിരുന്നു എങ്കിലും അടുത്ത ദിവസം പരീക്ഷയായിരുന്നതിനാല്‍ അമ്മയും അച്ഛനും നിര്‍ബന്ധിച്ചു സ്‌കൂളില്‍ അയക്കുകയായിരുന്നു. മടങ്ങിവരുമ്പോള്‍ ഏറ്റവം ഇഷ്ടപ്പെട്ട പലഹാരം കരുതിവച്ചേക്കാം എന്ന് അമ്മ കുഞ്ഞു സെബാസ്റ്റിന് ഉറപ്പും നല്‍കിരുന്നു.
അടുത്തമാസം പിറന്നാള്‍ ആഘോഷിക്കാന്‍ കൂട്ടുകാര്‍ക്കു മിഠായിക്കു പകരം കേക്ക് വാങ്ങി നല്‍കണമെന്നായിരുന്നു സെബാസ്റ്റിന്റെ ആഗ്രഹം. എന്തായാലും ഈ വട്ടം മിഠായിക്കു പകരം കേക്ക് വാങ്ങി നല്‍കാമെന്ന് അച്ഛനും അമ്മയും സമ്മതിക്കുകയും ചെയ്തു. ഇതിനിടയിലായിരുന്നു ദുരന്തം സംഭവിച്ചത്.
ആലപ്പുഴ തലവടിയില്‍ സ്‌കൂളിന്റ ഭിത്തി ഇടിഞ്ഞു വീണാണു രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സെബാസ്റ്റിന്‍ മരിച്ചത്.
https://www.facebook.com/Malayalivartha




















