ചീഫ് ജസ്റ്റിസുമായി ചർച്ചക്ക് തയ്യാർ; അഭിപ്രായ വ്യത്യാസം കോടതിയുടെ പ്രവർത്തനത്തെ ബാധിക്കില്ല; തുടർ നടപടികൾ ഒപ്പമുള്ള മറ്റു ജഡ്ജിമാരോടു ആലോചിച്ചു തീരുമാനിക്കാമെന്നും ജസ്റ്റിസ് ചെലമേശ്വർ

സുപ്രീം കോടതിയിലെ അഭിപ്രായവ്യത്യാസവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസുമായി ചർച്ചക്ക് തയാറാണെന്ന് ജസ്റ്റിസ് ചെലമേശ്വർ. ജഡ്ജിമാർക്കിടയിലെ അഭിപ്രായ വ്യത്യാസം കോടതിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് വ്യക്തമായ പ്രതികരണം ഉണ്ടായിട്ടില്ല.
തുടർ നടപടികൾ മറ്റു ജഡ്ജിമാരോടു ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ചെലമേശ്വർ ബാർ കൗൺസിൽ പ്രതിനിധികളോട് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ജസ്റ്റിസ് ചെലമേശ്വറുമായി ചർച്ച നടത്തിയ ബാർ കൗൺസിൽ പ്രതിനിധികൾ വൈകിട്ട് ചീഫ് ജസ്റ്റിസിനെ കാണും.
ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹര്‍ജി മുതിര്‍ന്ന ജഡ്ജിയുടെ ബെഞ്ചിന് വിട്ട് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നത്. ജുഡീഷ്യറിയിൽ ഉണ്ടായ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ജുഡീഷ്യറിക്കുളളില്‍ തന്നെ പ്രശ്‍നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha




















