പുതപ്പ് വിതരണത്തിനിടെ നേതാക്കളുടെ തമ്മിലടി; ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി എം എൽ എയും എം പിയും തമ്മിൽ വാക്കേറ്റം

ഉത്തര്‍പ്രദേശില്‍ പൊതു പരിപാടിക്കിടെ ബിജെപി നേതാക്കൾ തമ്മിൽത്തല്ലി. കൊടുംശൈത്യമായതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പുതപ്പുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഈ ചടങ്ങിനിടെയാണ് ബിജെപി നേതാക്കളുടെ തമ്മിലടി. മഹോലി എംഎല്‍എ ശശാങ്ക് ത്രിവേദിയും ലോക്സഭാ എംപി രേഖാ വര്‍മ്മയും തമ്മിലാണ് കയ്യാങ്കളി നടന്നത്.
പുതപ്പുകള്‍ വിതരണം ചെയ്യുന്നതിനിടെ ഫോട്ടോയെടുക്കുമെന്നതിനാല്‍ ആരാദ്യം പുതപ്പ് നല്‍കും എന്ന വിഷയത്തെച്ചൊല്ലിയാണ് തർക്കം ഉണ്ടായത്. പ്രവർത്തകർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തർക്കം മൂർച്ഛിച്ചതോടെ പുതപ്പ് വിതരണം അനിശ്ചിതത്വത്തിലായി. ഒടുവില്‍ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഉത്തർപ്രദേശിൽ കൊടുംശൈത്യത്തെ തുടർന്ന് നിരവധി പേർ അടുത്തിടെ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha




















