മോദിയിൽനിന്നു കൂടുതൽ ആലിംഗനങ്ങൾ പ്രതീക്ഷിക്കുന്നു; മോദിയെ പരിഹസിച്ച് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആലിംഗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. ഹഗ്പ്ലോമസി എന്ന പേരിലാണ് മോദിയുടെ ആലിംഗനത്തെ കോൺഗ്രസ് പരിഹസിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നു കൂടുതൽ ആലിംഗനങ്ങൾ പ്രതീക്ഷിക്കുന്നു- ഹഗ്പ്ലോമസി എന്ന ഹാഷ്ടാഗിൽ ട്വിറ്റിൽ നൽകിയ സന്ദേശത്തിൽ കോണ്‍ഗ്രസ് കളിയാക്കി.
ഇന്ത്യൻ സന്ദർശനത്തിനെത്തുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഡൽഹിയിൽ സ്വീകരിക്കുന്നതിനൊപ്പം മോദി നടത്താൻ സാധ്യതയുള്ള ആലിംഗനമാണ് കോണ്‍ഗ്രസിന്റെ പരിഹാസത്തിനു കാരണമായത്. കോണ്‍ഗ്രസ് പ്രവചിച്ച പോലെത്തന്നെ നെതന്യാഹുവിനെ മോദി ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. ട്വീറ്റിനൊപ്പം പ്രമുഖരെ മോദി കെട്ടിപ്പിടിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് അപ്ലോഡ് ചെയ്തിട്ടുണ്ട്.
ഫ്രാൻസ് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദ്, ബെഞ്ചമിൻ നെതന്യാഹു, അബുദാബി രാജകുമാരൻ, ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരെ മോദി കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
https://www.facebook.com/Malayalivartha




















