'ഇന്ത്യ ഒരിക്കല്‍ ഹിന്ദു രാഷ്ട്രമാകും; ഹിന്ദു സംസ്കാരം ഉള്‍ക്കൊണ്ട് ജീവിക്കുന്ന മുസ്ലീങ്ങൾ മാത്രമേ അന്ന് ഇന്ത്യയിലുണ്ടാകൂ'; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബല്ലിയ മണ്ഡലം എം.എല്‍.എ സുരേന്ദ്രസിംഗ്. ഇന്ത്യ ഒരിക്കല്‍ ഹിന്ദു രാഷ്ട്രമാകുമെന്നും ഹിന്ദു സംസ്കാരം ഉള്‍ക്കൊണ്ട് ജീവിക്കുന്ന മുസ്ലീങ്ങൾ മാത്രമേ അന്ന് രാജ്യത്തുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
'മുസ്ലീങ്ങളിൽ കുറച്ചുപേര്‍ക്കേ രാജ്യസ്നേഹമുള്ളൂ. 2025ല്‍ ആര്.എസ്.എസിന്റെ 100ാം വാര്‍ഷികമാണ്. അതിനുമുൻപ് 2024ല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാകും. ഹിന്ദു സംസ്കാരം ഉള്‍ക്കൊള്ളാത്തവര്‍ക്ക് അന്ന് വേറെ ഏതെങ്കിലും രാജ്യത്ത് പോകാം. നരേന്ദ്ര മോദി അവതാര പുരുഷനാണ്. ആഗോള ശക്തിയായാണ് ഇന്ത്യയുടെ വളര്‍ച്ച. ഇന്ത്യയുടെയും ഇറ്റലിയുടെയും സംസ്കാരം കൂടിക്കലര്ന്നയാളാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ട് ഇന്ത്യന്‍ സംസ്കാരത്തിന്റെ മുന്നണിയില്‍ നില്ക്കാന് രാഹുലിന് കഴിയില്ല'- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha




















