ജനുവരി 15 മുതല്‍ യാത്രക്കാര്‍ക്ക് 99 രൂപ മുതൽ പറക്കാനുള്ള സൗകര്യവുമായി എയര്‍ ഏഷ്യ

യാത്രക്കാര്‍ക്ക് കിടിലൻ ഓഫറുമായി എയര്‍ ഏഷ്യ. 99 രൂപ മുതലുള്ള നിരക്കിൽ പറക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് കമ്പനി ഞായറാഴ്ച വ്യക്തമാക്കി. ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കാണ് ഈ ഓഫര്‍ ബാധകമായിരിക്കുന്നത്.
ഇതിനായി തിങ്കളാഴ്ച മുതല്‍ 21 വരെ ബുക്ക് ചെയ്യാം എന്നാൽ ജനുവരി 15 മുതല്‍ ജൂലൈ 31 വരെ ഈ ഓഫര്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. ബംഗലൂരു, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കൊത്ത, ന്യൂഡല്‍ഹി, പുനെ, റാഞ്ചി എന്നീ നഗരങ്ങളിലേക്കാണ് എയര്‍ ഏഷ്യ ഈ സ്വപ്ന നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ഏഷ്യ-പസഫിക് മേഖയില്‍ വരുന്ന പത്ത് രാജ്യങ്ങളിലെ പ്രമുഖ നഗരങ്ങളിലേക്ക് 1,499 രൂപ അടിസ്ഥാന നിരക്കില്‍ പറക്കാനും ഓഫര്‍ വച്ചിട്ടുണ്ട്. ഓക്ലാന്‍ഡ്, ബാലി, ബാങ്കോക്ക്, ക്വാലാലംപുര്‍, മെല്‍ബണ്‍, സിംഗപ്പൂര്‍, സിഡ്‌നി എന്നീ നഗരങ്ങളില്‍ ഈ ഓഫറില്‍ പെടും.
എയര്‍ ഏഷ്യയുടെ നെറ്റ്‌വര്‍ക്കില്‍ വരുന്ന വിമാന സര്‍വീസുകളിലും ഈ ഓഫര്‍ വരും. എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഏഷ്യ ബെര്‍ഹാദ്, തായ് എയര്‍ ഏഷ്യ, എയര്‍ ഏഷ്യ എക്‌സ്, ഇന്തോനീഷ്യ എയര്‍ഏഷ്യ എക്‌സ് എന്നിവയിലും ലഭ്യമാണ്. എയര്‍ഏഷ്യ.കോം, എയര്‍ഏഷ്യ മൊബൈല്‍ ആപ് എന്നിവ വഴി ബുക്കിംഗ് സൗകര്യമുണ്ട്.
https://www.facebook.com/Malayalivartha




















