കിടപ്പുമുറിയില്‍ ഭര്‍ത്താവിന്‍റെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാലു ദിവസം

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 82 കാരനായ ഭര്‍ത്താവിന്‍റെ മൃതദേഹത്തിന് ഭാര്യ കൂട്ടിരുന്നത് നാല് ദിവസം. കൊല്‍ക്കത്തയിലാണ് സംഭവം. കൊല്‍ക്കത്തയിലെ ഹരിദേവ്പുരിലെ ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് അമര്‍ കുമാര്‍ സന്യാലിന്‍റെ മൃതദേഹം ശനിയാഴ്ച പൊലീസ് കണ്ടെടുത്തത്. വീടിന് മുന്നിൽ ദിവസങ്ങളായി പത്രങ്ങള്‍ എടുക്കാത്തതിനെ തുടര്‍ന്ന് ദമ്പതികളുടെ മരുമകളെ അയല്‍ക്കാര്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവരാണ് പോലീസിനെ വിവരമറിയിക്കുന്നത്. ഭര്‍ത്താവിന്‍റെ മൃതദേഹത്തിനടുത്ത് ഭാര്യ ഇരിക്കുന്ന കാഴ്ചയാണ് പോലീസ് വീടെത്തിയപ്പോൾ കാണുന്നത്.
പോലീസിന്റെ ചോദ്യങ്ങൾക്കൊന്നും തന്നെ ഭാര്യ മറുപടി നൽകിയില്ല. അവർ മൗനം പാലിക്കുകയാണ് ചെയ്തത്. പോലീസിന്റെ ചോദ്യങ്ങളിൽ അവർ അസ്വസ്ഥപ്പെട്ടിരുന്നു. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പോലീസിന്റെ സംശയം. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha




















