ഊബറും, ഒലയും രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പ്രതിരോധ വിഭാഗവും ഉപയോഗിക്കരുതെന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശം

ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളായ ഊബറും, ഒലയും രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പ്രതിരോധ വിഭാഗവും ഉപയോഗിക്കരുതെന്ന് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളും അവരുടെ ലക്ഷ്യസ്ഥാനവും തിരിച്ചറിയുന്നത് തടയുന്നതിനും അവരുടെ ലക്ഷ്യ സ്ഥാനം സ്വകാര്യമായി സൂക്ഷിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
യാത്രയുടെ വിവരം സഹയാത്രികരോ ഡ്രൈവര്‍മാരോ അറിയുന്നത് തടയുന്നതിനും അത്തരം വിവരങ്ങള്‍ ഏതെങ്കിലും സ്ഥലത്തേയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യമിടുന്നത് ഉപയോഗിക്കുന്നത് തടയുന്നതിനുമാണ് ഈ മുന്‍കരുതല്‍.
രാജ്യത്തിന്റെ രഹസ്യാന്വേഷണ സ്ഥാപനങ്ങളിലും പ്രതിരോധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാവുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍ നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, രാഷ്ട്രപതി ഭവന്‍, ല്യൂട്ടണ്‍സ് സോണ്‍, ഡല്‍ഹി കന്റോണ്‍മെന്റ് എന്നിവിടങ്ങളിലേക്ക് ഷെയര്‍ ടാക്‌സികളും പൂള്‍ ടാക്‌സികളും വാടകയ്‌ക്കെടുക്കുന്നതിന് വിലക്കുണ്ട്.
https://www.facebook.com/Malayalivartha




















