അമിത വേഗതത്തിൽ വന്ന ട്രക് ഓട്ടോയിൽ ഇടിച്ചു ; ഒരു കുടുംബത്തിലെ പന്ത്രണ്ടു പേര്‍ കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ടു.ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. 16 പേര്‍ സഞ്ചരിച്ച ഓട്ടോ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
ട്രക്കിന്‍റെ അമിതവേഗമാണ് അപകടത്തിനു കാരണം. പരുക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്.
https://www.facebook.com/Malayalivartha




















