ആധാര്‍ ഉടമകളെ തിരിച്ചറിയാന്‍ പുതിയ സംവിധാനവുമായി കേന്ദ്ര സർക്കാർ

ആധാറില്‍ ഉടമകളുടെ വെരിഫിക്കേഷനായി മുഖം തിരിച്ചറിയാനുള്ള സംവിധാനവും ആധാര്‍ അതോറിറ്റി കൂട്ടിച്ചേര്‍ക്കാനൊരുങ്ങുന്നു. നിലവിലുള്ള ഐറിസിനും വിരലയടയാളത്തിനുമൊപ്പം മുഖവും ആധാര്‍ വിവരങ്ങള്‍ക്കൊപ്പം കൂട്ടിചേര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി.
ഇതിന്റെ ഭാഗമായി ജൂലൈ ഒന്ന് മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ നീക്കം. യു.ഐ .ഡി.എ.ഐ സി.ഇ.ഒ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇത് ആധാറിന് അധിക സുരക്ഷ നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷ.
അതെ സമയം എല്ലാവര്‍ക്കും പുതിയ സംവിധാനം നിര്‍ബന്ധമാക്കില്ലെന്നും സൂചനയുണ്ട്. വിരലടയാളം ഉപയോഗിച്ച് ആധാര്‍ വെരിഫിക്കേഷന്‍ നടത്താന്‍ ബുദ്ധമുട്ട് അനുഭവപ്പെടുന്നവര്‍ക്കായിരിക്കും പുതിയ സംവിധാനം ബാധകമാവുക.
https://www.facebook.com/Malayalivartha




















