ബാഗ് മാറി എടുത്തു... പ്രവാസി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് മൂന്ന് ദിവസം

യാത്രക്കാരനായ പ്രവാസിയുടെ ബാഗ് മാറിയതിനെ തുടര്‍ന്ന് പ്രവാസി എയര്‍പോര്‍ട്ടില്‍ കഴിയേണ്ടി വന്നത് മൂന്നു ദിവസം. പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗാണ് മറ്റൊരു യാത്രക്കാരന്‍ മാറി എടുത്തത്. ഡല്‍ഹി ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടിലാണ് പ്രവാസി കുടുങ്ങിയത്. സത്യേന്ദ്ര സിങ് എന്ന യാത്രക്കാരനാണ് കാനഡയിലേക്കുള്ള മറ്റൊരു യാത്രക്കാരന്‍ ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗ് അബദ്ധത്തില്‍ എടുത്തു കൊണ്ട് പോയതുകൊണ്ട് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് എയര്‍പോര്‍ട്ടില്‍ എത്തിയ സത്യേന്ദ്ര സുരക്ഷാ പരിശോധനയ്ക്കായി ബാഗ് സ്‌കാനറില്‍ വെക്കുകയും തിരികെ വന്നപ്പോഴേക്കും ബാഗ് നഷ്ടപ്പെടുകയുമായിരുന്നു. സെക്യുരിറ്റി ജീവനക്കാര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ബാഗ് കാനഡയിലേക്കുള്ള യാത്രക്കാരന്‍ മാറി എടുത്തതായി കണ്ടെത്തിയത്.
എന്നാല്‍ എയര്‍ കാനഡ വിമാനം അപ്പോഴേക്കും പുറപ്പെട്ടിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ പുറത്തേക്ക് പോകാന്‍ കഴിയാതെ എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ തറയിലാണ് ഇയാള്‍ കിടന്നുറങ്ങിയത്. മൂന്ന് ദിവസം നീണ്ട കാത്തിരിപ്പിനൊടുവില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ഡല്‍ഹിയില്‍ എത്തിയ എയര്‍ കാനഡ ഫ്‌ളൈറ്റില്‍ സത്യേന്ദ്രയുടെ ബാഗ് തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha




















