പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചികിൽസിക്കാൻ തയ്യാറാകാതെ സര്‍ക്കാര്‍ ആശുപത്രി

പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ച് സർക്കാർ ആശുപത്രി. ഗാസിയാബാദിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെയാണ് ഇങ്ങനെയൊരു ആരോപണം. ശനിയാഴ്ചയാണ് വീടിന് പരിസരത്ത് കളിച്ച് കൊണ്ട് നിന്ന പതിമൂന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ കൂട്ടുകാര്‍ പീഡിപ്പിച്ചത്. പെൺകുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതേതുടർന്ന് ഇവർ പോലീസിൽ വിവരമറിയിച്ചിരുന്നു.
സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷവും കുട്ടിയെ പരിശോധിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തെളിവെടുക്കാന്‍ ആശുപത്രി ജീവനക്കാരുടെ ഈ നിലപാട് വെല്ലുവിളിയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha




















